ഒരു മുറി മുഴുവൻ പ്രകാശം പരത്താൻ ഒരു മെഴുക് തിരി മതി.
ഒരു മുറി മുഴുവൻ പ്രകാശം പരത്താൻ ഒരു മെഴുക് തിരി മതി, എന്നാൽ നമ്മുടെ ജീവിതം മുഴുവൻ . പ്രകാശിപ്പിക്കാൻ ഒരു യഥാർത്ഥ സുഹൃത്ത് മതി. ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന മറ്റേത് ബന്ധത്തെ വച്ച് താരതമ്യം ചെയ്താലും സുഹൃത്ത് ബന്ധങ്ങൾ എല്ലാറ്റിൽ നിന്നും വേറിട്ട് നിൽക്കും. സൗഹൃദം എന്നത് ഒരു വാക്കല്ല മറിച്ച് അതൊരു വികാരമാണ്.. നിബന്ധനകളും, വ്യവസ്ഥകളുമില്ലാതെ നമ്മുടെ ജീവിതത്തിൽ കടന്ന് വരുന്ന കൂടെപ്പിറപ്പുകളാണ് എന്നും ഉറ്റ ചങ്ങാതിമാർ.. കർമ്മബന്ധം കൊണ്ട് രക്ത ബന്ധത്തിന് ഒപ്പമെത്തുന്ന സുഹൃത്തുക്കളുണ്ട്..നല്ല സുഹൃത്തുക്കളെ ഒരു പാട് കാലം കാത്തിരുന്ന് കിട്ടേണ്ടതല്ല , കുറച്ച് നിമിഷങ്ങളോ, മണിക്കൂറുകളോ കൊണ്ട് ചങ്കായ ചങ്ങാതിമാർ ജീവിതത്തിൽ ലഭിച്ചിച്ചിരിക്കും പലർക്കും ... ഒരു യഥാർത്ഥ സുഹൃത്തിന് ഒരിക്കലും ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ നമ്മെ തനിച്ചാക്കി പോകാൻ കഴിയില്ല.. അങ്ങനെ ഒരു സൗഹൃദം ജീവിതത്തിൽ ഉണ്ട് എങ്കിൽ അത് ഭാഗ്യവും, ഇല്ലെങ്കിൽ തീർച്ചയായും അതൊരു ദൗർഭാഗ്യവും തന്നെയാണ്.. കുട്ടിക്കാലത്തായാലും മുതിർന്നപ്പോഴായാലും കൂട്ടിന് ഒരു ചങ്ങാതി ഇല്ലെങ്കിൽ അതൊരു തീരാ നഷ്ടമാണ്... ജീവിതത്തിൽ നാം വെട്ടിപ്പിടിച്ച മറ്റെന്തിനെക്കാലും വലുതാണ് വരമായി നമുക്ക് ലഭിച്ച കുറച്ച് സൗഹൃദങ്ങൾ ... എങ്കിൽ തന്നെയും ഒരു പാട് സൗഹൃദങ്ങളൊന്നും ജീവിതത്തിൽ വേണമെന്നില്ല ... ഉള്ള സൗഹൃദങ്ങൾക്ക് ജീവനുണ്ടായാൽ മാത്രം മതി..